Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് പഠിക്കും: മന്ത്രി

class-room

തിരുവനന്തപുരം∙ കേരളത്തിൽ 41,000 ഹയർസെക്കൻഡറി ഒന്നാംവർഷ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതു സംബന്ധിച്ച് രണ്ടു മാസത്തിനുള്ളിൽ പഠനം നടത്തുമെന്നു മന്ത്രി സി.രവീന്ദ്രനാഥ്. ആസൂത്രണം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രശ്നം ഈ വർഷംതന്നെ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണു സർക്കാർ.

മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ അപേക്ഷകരെക്കാൾ സീറ്റ് കുറവാണ് എന്നു ബോധ്യപ്പെട്ടതിനാലാണു 10% സീറ്റ് കൂടുതൽ അനുവദിച്ചത്. അടുത്തവർഷം ഇതു തുടരില്ല. എല്ലാ വർഷവും സീറ്റ് വർധിപ്പിക്കുക എന്നതല്ല, ക്ലാസുകളിൽ കുട്ടികളുടെ എണ്ണം നിശ്ചിതമായി നിലനിർത്തുക എന്നതാണു സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.