തിരുവനന്തപുരം∙ എല്ലാ മലയാളികൾക്കും ഗവർണർ പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ആഹ്ളാദപൂർണമായ വിഷു ആശംസിച്ചു. സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീക്ഷയുണർത്തുന്ന വിഷു വരും വർഷത്തിലുടനീളം സമാധാനവും ഐശ്വര്യവും ഒരുമയും പ്രദാനം ചെയ്യട്ടെയെന്നു ഗവർണർ പറഞ്ഞു.
സ്നേഹത്തിന്റെ കണിക്കൊന്ന പൂക്കുന്ന വിഷുക്കാലം കൃഷിയിലേക്കു യുവജനങ്ങളെ ആകർഷിക്കാൻ കൂടി പര്യാപ്തമാകട്ടെയെന്നു മുഖ്യമന്ത്രി പറഞ്ഞു.