തിരുവനന്തപുരം ∙ സപ്ലൈകോയുടെ ‘നെല്ലു കൈപ്പറ്റ് രസീത്’ പദ്ധതിയിൽ പെടുന്ന കർഷകർക്ക് വായ്പാ സഹായം നൽകാൻ സന്നദ്ധത അറിയിച്ചെന്നും ഉടൻ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. നടപടികൾ വൈകാതെ പൂർത്തിയാവും.
അതോടെ കേരളത്തിലെ എല്ലാ എസ്ബിഐ ശാഖകളിലും നിന്ന് ആ കർഷകർക്ക് വായ്പാ സൗകര്യം ലഭ്യമാകുമെന്നു ചീഫ് ജനറൽ മാനേജർ എസ്. വെങ്കട്ടരാമൻ പറഞ്ഞു.