ന്യൂഡൽഹി∙ പോപ്പുലർ ഫ്രണ്ടിന്റെ ചടങ്ങിൽ പങ്കെടുത്ത മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ തീവ്രവാദി ബന്ധം അന്വേഷിക്കണമെന്നു വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) ജോയിന്റ് ജനറൽ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഉപരാഷ്ട്രപതിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗിച്ചു തീവ്രവാദ ശക്തികളെ സഹായിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. അക്കാലത്തും മുസ്‌ലിം സമുദായത്തിൽ അസംതൃപ്തി പരത്തുന്ന തരത്തിലുള്ള ശ്രമങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു ജെയിൻ ആരോപിച്ചു.