Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിലർ ചരിത്രം തിരുത്താൻ ശ്രമിക്കുന്നു: അൻസാരി

hamid-ansari

ന്യൂഡൽഹി∙ ചിലർ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുകയാണെന്നും എന്നാൽ അതു വിജയിക്കാൻ പോകുന്നില്ലെന്നും മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെപ്പറ്റി കോൺഗ്രസ് നേതാവ് എ. ഗോപണ്ണ തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.

എൻഡിഎ സർക്കാർ ചരിത്രം തിരുത്തിയെഴുതുന്നതായുള്ള ആരോപണങ്ങൾക്കിടയിലാണ് അൻസാരിയുടെ ഈ പരാമർശം. വളരെക്കാലം മുൻപ് ടൈം മെഷീൻ എന്നൊരു പുസ്തകം രചിക്കപ്പെട്ടിരുന്നു. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഭൂതകാലത്തേക്ക് തിരികെ പോകുന്നതു സംബന്ധിച്ചായിരുന്നു അത്. ഇന്ന് അതുപോലെ ചില കണ്ടുപിടിത്തക്കാർ വന്നിട്ടുണ്ട്. ടൈം മെഷീൻ ഉണ്ടാക്കി ചരിത്രത്തിലേക്കു തിരികെ പോയി അതു തിരുത്തിയെഴുതാൻ ശ്രമിക്കുന്നവർ. അതു വിജയിക്കാൻ പോകുന്നില്ല. ചരിത്രം ചരിത്രമാണ്. അതു തിരുത്താനാവില്ല– അദ്ദേഹം പറഞ്ഞു.