ഗോവയിൽ ഗോവധ നിരോധനം കൊണ്ടുവരും: വിഎച്ച്പി

പനജി ∙ സർക്കാരിന്റെ സഹായമൊന്നും കൂടാതെതന്നെ രണ്ടുവർഷത്തിനുള്ളിൽ ഗോവയിൽ ഗോവധ നിരോധനം കൊണ്ടുവരുമെന്നും ബീഫ് ഉപയോഗം നിരോധിക്കുമെന്നും വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി). ബജ്‌റങ് ദൾ, ദുർഗാവാഹിനി എന്നിവയുടെ പ്രവർത്തകരുടെ സഹായത്തോടെയാണു തങ്ങൾ ഗോവയിൽ ഗോവധ നിരോധനം കൊണ്ടുവരികയെന്നു വിഎച്ച്പി നേതാവ് രാധാകൃഷ്ണ മനോരി അറിയിച്ചു.

‘ഹിന്ദു സമൂഹം ആഗ്രഹിക്കുന്നതു ഞങ്ങൾ ചെയ്യും. ഞങ്ങൾ ഗോവധം അനുവദിക്കുകയില്ല. ഗോവയിൽ ബീഫ് തിന്നാൻ ആരെയും അനുവദിക്കുകയുമില്ല’– മനോരി പറഞ്ഞു.