Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തെ ആദ്യ ആസൂത്രിത സ്ഫോടനപരമ്പര

∙മാർച്ച് 12, 1993: മുംബൈ നഗരത്തിൽ തുടർച്ചയായ 12 സ്ഫോടനങ്ങൾ. ഇന്ത്യയിലെ ആദ്യ ആസൂത്രിത സ്ഫോടനപരമ്പര. 257 മരണം, 713 പേർക്ക് ഗുരുതര പരുക്ക്.
∙ നവംബർ നാല്, 1993: നടൻ സഞ്ജയ് ദത്ത് ഉൾപ്പെടെ 189 പേർക്കെതിരെ ആദ്യ കുറ്റപത്രം.
∙ നവംബർ 19, 1993: കേസ് സിബിഐയ്ക്ക്.
∙ സെപ്റ്റംബർ 18, 2002: അബുസലേം പോർച്ചുഗലിൽ തടവിൽ.
∙ മാർച്ച് 20, 2003: മറ്റൊരു പ്രതി മുസ്തഫ ദോസ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ.
∙ നവംബർ 11, 2005: അബു സലേമിനെ ഇന്ത്യയിലെത്തിക്കുന്നു.
∙ സെപ്റ്റംബർ 12, 2006: ആദ്യ കുറ്റപത്രത്തിൽ വിചാരണക്കോടതി വിധി; മേമൻ കുടുംബത്തിലെ നാലുപേർ കുറ്റക്കാർ, 12 പേർക്ക് വധശിക്ഷ, മറ്റുള്ളവർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി ശിക്ഷ.
∙ ഫെബ്രുവരി 2007: അബു സലേമും ദോസയും ഉൾപ്പെടെ ഏഴുപേരുടെ വിചാരണ തുടങ്ങുന്നു.
∙ ജൂൺ 28, 2013: അബു സലേമിന് നവിമുംബൈ തലോജ സെൻട്രൽ ജയിലിൽ വെടിയേൽക്കുന്നു.
∙ ജൂലൈ 30, 2015: യാക്കൂബ് മേമനെ തൂക്കിലേറ്റുന്നു.
∙ ഫെബ്രുവരി 25, 2016: സഞ്ജയ് ദത്തിന് യേർവാഡ ജയിലിൽനിന്നു മോചനം.
∙ ജൂൺ 16, 2017: ദോസയും സലേമും ഉൾപ്പെടെ ആറുപേരെ ടാ‍ഡ കോടതി കുറ്റക്കാരെന്നു വിധിക്കുന്നു, ഒരാളെ വിട്ടയയ്ക്കുന്നു.
∙ ജൂൺ 28, 2017: ദോസ ഹൃദയാഘാതം മൂലം മരിക്കുന്നു.