ചണ്ഡിഗഡ് ∙ മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ് കുറ്റക്കാരനെന്നു വിധി വന്ന ഓഗസ്റ്റ് 25നു പഞ്ച്കുളയിൽ കലാപം നടത്തിയതിനു പിടിയിലായ 53 പേർക്കെതിരെ കേസെടുത്തു പൊലീസ് ചുമത്തിയ രാജ്യദ്രോഹം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകൾ കോടതി ഒഴിവാക്കി.
അഡീഷനൽ സെഷൻസ് ജഡ്ജി രാജൻ വാലിയ കേസ് 22നു വീണ്ടും പരിഗണിക്കാനായി അവധിക്കു വച്ചു. പഞ്ച്കുളയിൽ തീവയ്പ്, കല്ലേറ് തുടങ്ങിയവ നടത്തിയവർക്കെതിരെ രാജ്യദ്രോഹം, കൊലപാതകശ്രമം തുടങ്ങിയവയ്ക്കു 121, 307 തുടങ്ങിയ വകുപ്പുകൾ ചുമത്തി ശക്തമായ കേസാണെടുത്തിരുന്നത്. എന്നാൽ ഇവ ഒഴിവാക്കാനുള്ള കോടതി നിർദേശം പൊലീസിനു തിരിച്ചടിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.