Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ടുനിരോധനം, ജിഎസ്‌ടി: കേന്ദ്രം കക്ഷിയായ കേസുകൾ കൂടി

court-trial-representational-image

ന്യൂഡൽഹി ∙ കഴിഞ്ഞ ഒരു വർഷത്തിനിടെ, കേന്ദ്രസർക്കാർ കക്ഷിയായ കേസുകളുടെ എണ്ണം സുപ്രീം കോടതിയിൽ ഉയർന്നു. നോട്ട് അസാധുവാക്കൽ, ജിഎസ്‌ടി എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ഇതിലേറെയും. കേന്ദ്ര നിയമമന്ത്രാലയത്തിലെ കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം പരമോന്നത കോടതിക്കു മുൻപാകെയെത്തിയ 4229 കേസുകളിൽ കേന്ദ്രസർക്കാർ കക്ഷിയാണ്. 2016ൽ ഇതു 3497 കേസുകളായിരുന്നു. 2015ൽ 3909 കേസുകളും.

ഈ വർഷം ജനുവരി ഒന്നിനും ഫെബ്രുവരി 22നും ഇടയിൽ മാത്രം കേന്ദ്രസർക്കാരിനെ കക്ഷി ചേർത്ത് 859 കേസുകളാണ് സുപ്രീം കോടതിയിലുള്ളത്. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനു പുറമെ അഞ്ച് അഡീഷനൽ സോളിസിറ്റർ ജനറൽമാരാണു കേന്ദ്രസർക്കാരിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്. ഹൈക്കോടതികളിൽ ഹാജരാകാൻ ഒൻപത് എഎസ്‌ജിമാർ വേറെയുമുണ്ട്.

നിയമഉദ്യോഗസ്ഥർ കുറവായതിനാൽ പ്രധാന കേസുകൾ കൈകാര്യം ചെയ്യുന്നതു നിയമമന്ത്രാലയത്തിന്റെ പട്ടികയിലുള്ള മുതിർന്ന അഭിഭാഷകരാണ്. കഴിഞ്ഞ ഒക്ടോബറിൽ രഞ്ജിത് കുമാർ രാജിവച്ചശേഷം സോളിസിറ്റർ ജനറലിന്റെ തസ്തികയിൽ നിലവിൽ ആളില്ല.