ന്യൂഡൽഹി ∙ കറൻസിക്കു രാജ്യത്തു ക്ഷാമമില്ലെന്നും എല്ലാ ബാങ്ക് എടിഎമ്മുകളും നന്നായി പ്രവർത്തിക്കാൻ തക്കവണ്ണം പണം ലഭ്യമാക്കിയിട്ടുണ്ടെന്നും സാമ്പത്തിക കാര്യ സെക്രട്ടറി. കഴിഞ്ഞ മാസം അഞ്ചോ ആറോ സംസ്ഥാനങ്ങളിൽ പണത്തിനു ക്ഷാമം ഉണ്ടായിരുന്നുവെന്നതു ശരിയാണ്. എന്നാൽ സർക്കാരും റിസർവ് ബാങ്കും വേണ്ട നടപടികൾ സ്വീകരിച്ചതോടെ പ്രശ്നം പരിഹരിക്കപ്പെട്ടതായി സെക്രട്ടറി എസ്.സി.ഗാർഗ് പറഞ്ഞു.