ഐസോൾ ∙ മിസോറമിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് ഇരുനിലക്കെട്ടിടം ഒഴുകിപ്പോയി 10 പേരും ഡ്രൈവറുടെ സഹായി ഓടിച്ച ബസ് കിടങ്ങിലേക്കു മറിഞ്ഞു 11 പേരും മരിച്ചു. ലുങ്‌ലെയി ടൗണിൽ 14 പേർ താമസിച്ചിരുന്ന കെട്ടിടമാണു തകർന്നത്. നാലുപേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.
താഴത്തെ നിലയിൽ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ ഏഴുപേരും മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന കുടുംബത്തിലെ മൂന്നുപേരുമാണു മരിച്ചത്. മരിച്ചവരിൽ ആറുപേർ സ്ത്രീകളാണ്. ബസ് മറിഞ്ഞു മരിച്ചവരിലും ആറുപേർ സ്ത്രീകളാണ്.