Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാൽത്തൻവാല കാലുമാറാൻ ശ്രമിച്ചു: ബിജെപി നേതാവ്

Lal Thanhawla ലാൽത്തൻവാല

ഐസോൾ∙ മിസോറമിലെ കോൺഗ്രസ് മുഖ്യമന്ത്രി ലാൽത്തൻവാല ചില എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന അവകാശവാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ജെ.വി. ഹുൽന. നിയമസഭാ തിരഞ്ഞെടുപ്പു പ്രക്രിയ ആരംഭിക്കുന്നതിനു തൊട്ടു മുൻപായിരുന്നു ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു. \

ഡൽഹിയിലുള്ള നേതാക്കളുമായാണ് ലാൽത്തൻവാല ബന്ധപ്പെട്ടതെന്നും ഹുൽന പറഞ്ഞു. നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് 28 നാണ്. തിരഞ്ഞെടുപ്പിനുശേഷം ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരും ബിജെപിയിൽ ചേരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹുൽനയുടെ അവകാശവാദം ‘വലിയ തമാശ’യാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.