മുംബൈ ∙ ബോളിവുഡ് നടി ദീപിക പദുകോൺ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തം. ദാദർ പ്രഭാദേവിയിലെ ബ്യൂമോണ്ടെ എന്ന 34 നില ഫ്ലാറ്റിന്റെ മുകൾനിലയിൽ ഇന്നലെ ഉച്ചയ്ക്കാണു തീപടർന്നത്. 90 പേരെ രക്ഷാസേന കെട്ടിടത്തിൽ നിന്നു താഴെയിറക്കി. ആർക്കും പരുക്കോ, മറ്റ് അപകടങ്ങളോ ഇല്ല. തീപിടിത്ത സമയത്തു ദീപിക ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല. രണ്ടു ഫ്ലാറ്റുകളും ഓഫിസുമാണ് ഇൗ കെട്ടിടത്തിൽ നടിക്കുള്ളത്.
Search in
Malayalam
/
English
/
Product