Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈറ്റ്, ക്യാമറ ഓഫ്; രൺവീർ–ദീപിക കല്യാണം സ്വസ്ഥം, സ്വകാര്യം

Deepika Padukone - Ranveer Singh wedding മംഗളദീപം:ഇറ്റലിയിലെ ലേക് കോമോ റിസോർട്ടിൽ ദീപിക പദുകോണും രൺവീർ സിങ്ങും വിവാഹിതരാകുന്നതിന്റെ സ്ഥിരീകരിക്കാത്ത വിദൂര വിഡിയോ ദൃശ്യം.

ന്യൂഡൽഹി∙  ഇറ്റലിയിലെ ലേക് കോമോ റിസോർട്ടിൽ സ്വകാര്യ ചടങ്ങിൽ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രൺവീർ സിങ്ങും വിവാഹിതരായി. 

മാധ്യമസംഘത്തിന്റെ ക്യാമറകളെ അകലെ നിർത്തിയായിരുന്നു വിവാഹച്ചടങ്ങുകൾ.   വധൂവരൻമാരിൽനിന്ന് സ്ഥിരീകരണം ഒന്നുമില്ലെങ്കിലും റിസോർട്ടിൽനിന്നുള്ള വിദൂര വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പരന്നു. പ്രണയത്തിലാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞമാസം ഇരുവരും പ്രഖ്യാപിച്ചുവെങ്കിലും വിവാഹവിവരങ്ങൾ പരസ്യപ്പെടുത്തിയിരുന്നില്ല. 

ഷാറൂഖ് ഖാൻ, സഞ്ജയ് ലീല ബൻസാലി, ഫറാ ഖാൻ എന്നിവരടക്കം 40 പേർക്കു മാത്രമായിരുന്നു വിവാഹത്തിലേക്കു ക്ഷണം ലഭിച്ചത്. വധൂവരൻമാരുടെ അനുമതിയില്ലാതെ വിവാഹചിത്രങ്ങൾ പരസ്യപ്പെടുത്തരുതെന്ന് അതിഥികൾക്കും നിർദേശമുണ്ടായിരുന്നു. 

ചടങ്ങിൽ സംഗീത പരിപാടി അവതരിപ്പിച്ച ഗായകൻ ഹർഷ്‌ദീപ് കൗറിനു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രം പിൻവലിക്കേണ്ടിവന്നു. റിസോർട്ടിലെ തടാകത്തിനു സമീപം ദീപിക പദുകോൺ രൺവീർ സിങ്ങിനൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു അത്.