Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മാവത് സ്ത്രീത്വത്തിന്റെ ആഘോഷമെന്ന് ദീപിക

x-default

ന്യൂഡൽഹി ∙ വിവാദമായ ചിത്രം ‘പത്മാവത്’ സ്ത്രീത്വത്തിന്റെ ആഘോഷമെന്നു നായികയായി അഭിനയിച്ച ദീപിക പദുക്കോൺ. ‘പല അർഥത്തിലും ഇത് സ്ത്രീത്വത്തിന്റെ വിജയമാണ്. ഒരു സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കി നിർമിച്ച ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമയാണിത്. ഇതൊരു വിജയമാണ്, എന്റെ മാത്രമല്ല സിനിമയിലെ എല്ലാ സ്ത്രീകളുടെയും’– ദീപിക പറഞ്ഞു.

സതി അനുഷ്ഠിക്കുന്നതിനെ ചിത്രം മഹത്വവത്കരിക്കുന്നു എന്ന വിമർശനത്തോടും ദീപിക വിയോജിച്ചു. ‘ഒരു രംഗം കാണേണ്ടത് ചിത്രത്തിലെ സന്ദർഭത്തിന് അനുസരിച്ചായിരിക്കണം. ചിത്രത്തെ കാണേണ്ടത് കഥ നടക്കുന്ന കാലത്തിന് അനുസരിച്ചും’– ദീപിക ന്യായീകരിച്ചു.