Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപിക–രൺവീർ സിങ് വിവാഹം നവംബറിൽ

Ranveer-Singh-and-Deepika

മുംബൈ∙ ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ – രൺവീർ സിങ് വിവാഹം നവംബർ 14,15 തീയതികളിൽ. രൺവീർ ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. ജൂലൈയിൽ വിവാഹത്തിന് തയാറെടുത്തിരുന്നെങ്കിലും സിനിമാ ചിത്രീകരണത്തിരക്കുകൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു.

അഞ്ചുവർഷം മുൻപ് പുറത്തിറങ്ങിയ ‘രാംലീല’ യിൽ ഒരുമിച്ച് അഭിനയിച്ചശേഷമാണ് ഇരുവരുടെയും പ്രണയവാർത്ത പ്രചരിച്ചത്. 2016 ൽ പ്രണയവിവരം ഇരുവരും വെളിപ്പെടുത്തി. തുടർന്ന്, പൊതുചടങ്ങുകളിലടക്കം ഒരുമിച്ച് എത്തുകയും ചെയ്തു. മുംബൈയിലോ, വിരാട് കോഹ്‍ലി- അനുഷ്ക ശർമ വിവാഹം നടന്ന ഇറ്റലിയിലെ ആഡംബര ഹോട്ടലിലോ ആയിരിക്കും വിവാഹമെന്നാണ് സൂചന.