Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഎസ്ഇ അവാർഡിന് അപേക്ഷിക്കാം

CBSE logo

ന്യൂഡൽഹി∙ പ്രധാനാധ്യാപകർക്കും അധ്യാപകർക്കും അടക്കം 48 വിഭാഗങ്ങളിലായി സിബിഎസ്ഇ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നേരത്തേ മേഖലാടിസ്ഥാന പരിശോധനകളെ തുടർന്നു നടത്തിയിരുന്ന പുരസ്കാരനിർണയം ഇതാദ്യമായാണ് ഓൺലൈൻ രീതിയിലേക്കു മാറുന്നത്. 13 വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരെ 14നു വിവരമറിയിക്കും. 30നു ഫലപ്രഖ്യാപനം. വെബ് സൈറ്റ്: cbse.nic.in