ഡിആർഡിഒ കൗൺസിൽ പുനഃസംഘടിപ്പിക്കും

ന്യൂഡൽഹി∙ പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷന്റെ (ഡിആർഡിഒ) ശാസ്ത്ര സാങ്കേതിക മാനേജ്മെന്റ് കൗൺസിൽ പുനഃസംഘടപ്പിക്കാൻ കേന്ദ്ര സർ‍ക്കാർ തീരുമാനിച്ചു. ഡിആർഡിഒയുടെ 42 ലാബുകളുടെയും ശാസ്ത്ര സാങ്കേതിക ഗവേഷണത്തിലുള്ള മറ്റു സ്ഥാപനങ്ങളുടെയും പ്രവർത്തനം അവലോകനം ചെയ്ത് ഗവേഷണ അജൻഡ സംബന്ധിച്ച ശുപാർശകൾ നൽകുകയെന്നതാണ് കൗൺസിലിനു നിർദേശിച്ചിട്ടുള്ള പ്രധാന ദൗത്യം.

മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ.വിജയരാഘവൻ അധ്യക്ഷനായ കൗൺസിലിൽ ഡിആർഡിഒ സെക്രട്ടറി, െഎഎസ്ആർഒ ചെയർമാൻ , ആണവോർജ കമ്മിഷൻ ചെയർമാൻ, പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികൾ തുടങ്ങിയവർ അംഗങ്ങളാണ്.