പനജി ∙ സംസ്ഥാനത്തിനു പുറത്തുനിന്ന് മത്സ്യം കൊണ്ടുവരുന്നത് ഈ മാസം അവസാനംവരെ ഗോവ സർക്കാർ നിരോധിച്ചു. ഫോർമലിൻ കലർത്തിയ മത്സ്യം സംസ്ഥാനത്തു വിൽക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണിത്.
പുറത്തുനിന്നു മത്സ്യം കയറ്റിവരുന്ന വാഹനങ്ങൾ സംസ്ഥാനത്തേക്കു പ്രവേശിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി മുഖ്യമന്ത്രി മനോഹർ പരീക്കർ പറഞ്ഞു. അറബിക്കടലിലെ ട്രോളിങ് നിരോധനം പിൻവലിക്കുംവരെയാണ് ഇത്. ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കാനിരിക്കെയാണ് സർക്കാർ നടപടി.