ബെംഗളൂരു ∙ മരിച്ചുപോയ മകളുടെ ഓർമയ്ക്കായി 45 വിദ്യാർഥിനികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് മക്തംപുര എംപിഎച്ച്എസ് ഗവ. ഹൈസ്കൂളിലെ ക്ലാർക്കായ ബസവരാജ്. ക്ലാർക്കായി ജോലി ചെയ്യുന്ന സ്കൂളിലെ 45 വിദ്യാർഥിനികളുടെ ഫീസാണ് ബസവരാജ് ഏറ്റെടുത്തത്. ദരിദ്ര കുടുംബങ്ങളിൽനിന്നുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസ ചെലവിലേക്കായി ഈ അധ്യനവർഷം 10,000 രൂപ നീക്കിവച്ചിട്ടുണ്ട്.
അസുഖത്തെ തുടർന്ന് 2017ൽ ആണ് മകൾ ധനേശ്വരി (17) മരിച്ചത്. ദരിദ്രരായ തങ്ങൾക്ക് ബസവരാജ് ചെയ്യുന്നത് വലിയൊരു നന്മയാണെന്നു സഹായം ലഭിക്കുന്ന വിദ്യാർഥിനികളിലൊരാളായ ഫാത്തിമ പറഞ്ഞു. ധനേശ്വരിയുടെ ഓർമയ്ക്കായി ഒരു സാമൂഹിക സേവന ട്രസ്റ്റ് രൂപീകരിക്കാനും ബസവരാജ് ശ്രമം നടത്തുന്നുണ്ട്.