Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആംനെസ്റ്റി ഇന്റർനാഷനലിന്റെ ബെംഗളൂരു ഓഫിസിൽ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്

amnesty-bengaluru ആംനെസ്റ്റി ഇന്റർനാഷനല്‍ ബെംഗളൂരു ഓഫിസ്. ചിത്രം: എഎൻഐ ട്വിറ്റർ‌

ബെംഗളൂരു∙ മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റർനാഷനലിന്റെ ബെംഗളൂരുവിലെ ഓഫിസ് അടക്കം രണ്ട് കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ഫെമ ആക്ട് (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) പ്രകാരമായിരുന്നു റെയ്ഡെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണു പരിശോധന ആരംഭിച്ചത്. നേരത്തേ പരിസ്ഥിതി സംഘടന ഗ്രീൻപീസിന്റെയും ബെംഗളൂരുവിലെ ഓഫിസിൽ അധികൃതർ റെയ്ഡ് നടത്തിയിരുന്നു.