ബെംഗളൂരു∙ ത്യാഗരാജ നഗറിൽ നിർമാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽപെട്ടവരെ കണ്ടെത്താൻ അഗ്നിരക്ഷാ സേനയും ഡോഗ് സ്ക്വാഡും ശ്രമം തുടരുകയാണ്. തകർന്നു വീണ കെട്ടിടവുമായി ബന്ധപ്പെട്ടു നിയമവിരുദ്ധമായ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ അധികൃതർ അറിയിച്ചു.
കെട്ടിടത്തിന്റെ തൂണുകൾക്കിടയില്‍പെട്ട തൊഴിലാളിയാണു മരിച്ചത്. കെട്ടിടത്തിനു സമീപത്തു വലിയ കുഴിയെടുക്കാൻ ശ്രമിച്ചതാണ് അപകട കാരണമെന്നാണു സൂചന. കെട്ടിടത്തിന്റെ അടിത്തറയിലെ പില്ലറിനു സമീപത്തു കുഴിയെടുത്തതോടെ അപകടമുണ്ടാകുകയായിരുന്നു. കെട്ടിടനിർമാണം സംബന്ധിച്ച രേഖകളെല്ലാം പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.