ൈഹദരാബാദ് ∙ തെലങ്കാനയിൽ ടിആർഎസിനെതിരെ പ്രതിപക്ഷ ഐക്യം സാധ്യമാണെന്നും കോൺഗ്രസാണു മുൻകയ്യെടുക്കേണ്ടതെന്നും സിപിഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി. കോൺഗ്രസ്, ടിഡിപി, തെലങ്കാന ജനസമിതി, സിപിഐ, സിപിഎം എന്നിവയുടെ സഖ്യം സാധ്യമാണെന്നു മറ്റു ചില പാർട്ടി നേതാക്കൾ സൂചിപ്പിച്ചു.
മുൻകൂട്ടി തിരഞ്ഞെടുപ്പു നടത്തിയവർക്കു പലപ്പോഴും പരാജയമാണു സംഭവിച്ചിട്ടുള്ളതെന്നു റെഡ്ഡി പറഞ്ഞു. കോൺഗ്രസിനെ ഭയക്കുന്നുവെന്നാണു മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. നിയമസഭ പിരിച്ചുവിടാൻ ചർച്ചയില്ലാതെ മൂന്നു മിനിറ്റ് കൊണ്ടാണു മന്ത്രിസഭ തീരുമാനിച്ചത്. ടിആർഎസ് ഏകാംഗ പാർട്ടിയും അവരുടേതു കുടുംബ സർക്കാരുമാണെന്നാണു വ്യക്തമാകുന്നതെന്നും റെഡ്ഡി പറഞ്ഞു.