കൊൽക്കത്ത∙ ചൈനയിലെ കുൻമിങ്ങിൽനിന്ന് കൊൽക്കത്തയിലേക്ക് ബുള്ളറ്റ് ട്രെയിൻ പാത എന്ന നിർദേശവുമായി ചൈന. 1493 കിലോമീറ്ററാണ് ഇരുനഗരങ്ങളും തമ്മിലുള്ള ദൂരം. മ്യാൻമർ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലൂടെയും പാത കടന്നു പോകും.
അതിവേഗ പാതകടന്നു പോകുന്ന പ്രധാനകേന്ദ്രങ്ങളിൽ വ്യവസായ ശൃംഖലകളടക്കമുള്ളവയ്ക്കും സാധ്യതയുണ്ടെന്നു കൊൽക്കത്തയിലെ ചൈനീസ് കോൺസൽ ജനറൽ മാ ഷാൻവു പറഞ്ഞു. ഇന്ത്യയും ചൈനയും ഇതേക്കുറിച്ച് ആലോചിക്കണം. മ്യാൻമറിനും ബംഗ്ലദേശിനും മെച്ചമുണ്ടാകും.
ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര പാതയായിരുന്ന ‘സിൽക്ക് റൂട്ട് പുനഃസ്ഥാപിക്കണമെന്നു ചൈന ഏറെനാളായി ആവശ്യപ്പെടുന്നതാണെന്നു ഷാൻവു പറഞ്ഞു.