Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജസ്വന്ത് സിങ്ങിന്റെ മകൻ ബിജെപി വിട്ടു

manavendra-singh മാനവേന്ദ്ര സിങ്

ജയ്പുർ ∙ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ജസ്വന്ത് സിങ്ങിന്റെ പുത്രൻ മാനവേന്ദ്ര സിങ് ബിജെപിയിൽനിന്നു രാജി പ്രഖ്യാപിച്ചു. ജസ്വന്ത് സിങ്ങിനു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചപ്പോൾ മുതൽ മാനവേന്ദ്ര സിങ്ങും പാർട്ടിയുമായി തെറ്റിയിരുന്നു. സ്വന്തം നാടായ ബാർമേറിൽ ജസ്വന്ത് സ്വതന്ത്രനായി മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. പിതാവിന്റെ പ്രചാരണത്തിനായി രംഗത്തുണ്ടായിരുന്ന മാനവേന്ദ്ര ഇന്നലെ ബാർമേറിൽ നടത്തിയ റാലിയിലാണു രാജി പ്രഖ്യാപിച്ചത്. കുടുംബം ഒന്നാകെ കോൺഗ്രസിൽ ചേരുമെന്നാണു സൂചന.