Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിനകരൻ വിവാദം: പനീർസെൽവത്തിന് പിന്തുണയുമായി അണ്ണാഡിഎംകെ

ചെന്നൈ∙കഴിഞ്ഞ വർഷം ഒ.പനീർസെൽവം തന്നെ കണ്ടത് അദ്ദേഹത്തിനു മുഖ്യമന്ത്രിയാകാൻ പിന്തുണ അഭ്യർഥിച്ചാണെന്ന വാദത്തിൽ ഉറച്ചു ടി.ടി.വി.ദിനകരൻ. താൻ പലർ വഴി നിർബന്ധിച്ചതു കൊണ്ടാണു കൂടിക്കാഴ്ചയ്ക്കു സമ്മതിച്ചതെന്ന പനീർസെൽവത്തിന്റെ വാദം കള്ളമാണെന്നും ആരോപിച്ചു. അതേസമയം,പനീർസെൽവത്തിനു പിന്തുണയുമായി അണ്ണാഡിഎംകെ നേതാക്കൾ ഒന്നടങ്കം രംഗത്തെത്തി.

മാതൃസഹോദരിയും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ വി.കെ.ശശികലയെ ബെംഗളുരു ജയിലിൽ സന്ദർശിച്ച ശേഷമാണ് ഇന്നലെ ദിനകരൻ മാധ്യമങ്ങളെ കണ്ടത്. വിവാദങ്ങൾ ശശികല അറിയുന്നുണ്ടോയെന്ന ചോദ്യത്തിനു എല്ലാം ടിവിയിൽ കണ്ട് അവർ ചിരിക്കുകയാണെന്നായിരുന്നു മറുപടി.