Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സർക്കാരി’നെതിരെ തെരുവിലിറങ്ങി അണ്ണാ ഡിഎംകെ അണികൾ

sarkar-movie-vijay

ചെന്നൈ∙ രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങളുടെ പേരിൽ വിജയ്  ചിത്രം ‘സർക്കാരി’നെതിരായ അണ്ണാ ഡിഎംകെയുടെ പ്രതിഷേധം തെരുവിലേക്കു പടരുന്നു. മധുരയിലും കോയമ്പത്തൂരും പാർട്ടി പ്രവർത്തകർ  തിയറ്ററുകൾ ആക്രമിച്ചു. മധുരയിൽ ഷോ റദ്ദാക്കി. വിജയ്‌യുടെ കൂറ്റൻ കട്ടൗട്ടിനു പ്രതിഷേധക്കാർ തീയിട്ടു. ചെന്നൈയിൽ തിയറ്ററുകൾക്കു പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. വിവാദ രംഗങ്ങൾ നീക്കണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. അല്ലെങ്കിൽ, ചിത്രം പ്രദർശിപ്പിക്കില്ലെന്നു തിയറ്ററുടമകൾ നിലപാടെടുക്കണമെന്നും അവർ പറയുന്നു. ഇതിനിടെ, വിവാദ  രംഗങ്ങൾ ഇന്നു  നീക്കിയേക്കുമെന്നു സൂചനയുണ്ട്. ഇതേ രീതിയിൽ പടം  പ്രദർശിപ്പിക്കുന്നതു ക്രമസമാധാന പ്രശ്നങ്ങൾക്കു കാരണമാകുമെന്നു തിയറ്റർ എക്സിബിഷൻ അസോസിയേഷൻ നിർമാതാക്കളെ അറിയിച്ചിരുന്നു. 

ചിത്രത്തിനെതിരെ അണ്ണാ ഡിഎംകെ മന്ത്രിമാർ കൂട്ടത്തോടെ രംഗത്തു വന്നിരുന്നു. ഇതിനിടെ, സർക്കാർ നിർമാതാക്കൾ വാരുന്നതു  കോടികളാണ്. ആദ്യദിനം തമിഴ്നാട്ടിൽ നിന്നു 30 കോടി രൂപയാണു  നേടിയത്. കേരളത്തിൽ ആദ്യ ദിവസത്തെ കലക്‌ഷൻ 6.5 കോടി രൂപ.