ഹൈദരാബാദ്∙ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മജ്‌ലിസെ ഇത്തെഹാദുൽ മുസ്‌ലിമീൻ (എംഐഎം) നേതാവ് അക്ബറുദീൻ ഉവൈസിക്കെതിരെ മുസ്‌ലിം വനിതയെ രംഗത്തിറക്കി ബിജെപി. എബിവിപി നേതാവ് സെയ്ദ് ഷഹെസാദി (26)യാണ് ചന്ദ്രയാൻഗുട്ട മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി. മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള അക്ബറുദ്ദീൻ 4 തവണയായി എംഎൽഎയാണ്. രാഷ്ട്രതന്ത്രത്തിൽ എംഎ ബിരുദധാരിയാണു ഷഹെസാദി. 119 അംഗ നിയമസഭയിലേക്കു ബിജെപി ഒറ്റയ്ക്കാണു മൽസരിക്കുന്നത്. ഡിസംബർ 7 നാണു തിരഞ്ഞെടുപ്പ്.
Advertisement
Tags:
Telangana
Telangana Election
related stories
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ