പഠാൻകോട്ട്∙ എട്ടു വയസ്സുകാരി നാടോടി ബാലികയെ ജമ്മുവിലെ കഠ്വയിൽ പീഡിപ്പിച്ചു കൊന്ന കേസിൽ അഭിഭാഷക ദീപിക സിങ് രജാവത്തിനു നൽകിയ വക്കാലത്ത് ഒഴിയാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം കോടതിയെ സമീപിച്ചു. കേസ് വിചാരണ 100 ദിവസം പിന്നിട്ടെങ്കിലും ദീപിക ആകെ 2 ദിവസം മാത്രമേ കോടതിയിൽ ഹാജരായിട്ടുള്ളുവെന്നു പെൺകുട്ടിയുടെ പിതാവ് ചൂണ്ടിക്കാട്ടി. ജില്ലാ സെഷൻസ് കോടതി ദീപികയ്ക്കു നോട്ടിസ് അയച്ചു.
ഇതേസമയം, കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചതിനു പിന്നിൽ ചില അഭിഭാഷകരാണെന്ന് ദീപിക ദ് വീക്കിനു നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു.