Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിങ് റോഡ് സജ്ജം; ഡൽഹിയിൽ വാഹനത്തിരക്ക് കുറയും

delhi-traffic

ന്യൂഡൽഹി∙ ഗതാഗതക്കുരുക്കിനും വായു മലിനീകരണത്തിനും ഏറെ ആശ്വാസം പകർന്ന്, ഡൽഹിക്കു ചുറ്റുമുള്ള ഔട്ടർ റിങ് റോഡ് പൂർണ സജ്ജമാകുന്നു. കുണ്ട്‍ലി– മനേസർ– പൽവൽ (കെഎംപി) പടിഞ്ഞാറൻ‌ അതിവേഗ പാതയുടെ അവസാനഘട്ടം ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 

ഇതോടെ ഡൽഹിക്കു പുറത്ത്, എന്നാൽ നഗരത്തെ ചുറ്റിയുള്ള റിങ് റോഡ് പൂർണമായും ഗതാഗത യോഗ്യമാകും. പ്രതിദിനം 50,000 വാഹനങ്ങൾക്കു നഗരത്തിൽ പ്രവേശിക്കാതെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സാധിക്കുമെന്നാണു കണക്കാക്കപ്പെടുന്നത്.
 

related stories