Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതിപരാമർശം: രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു, സി.പി. ജോഷി ക്ഷമ ചോദിച്ചു

C_P_Joshi

ന്യൂഡൽഹി∙ രാജസ്ഥാനിൽ തിരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി എംപി ഉമാഭാരതി, സാധ്വി റീതാംഭര എന്നിവർ താഴ്ന്ന ജാതിയിൽ പെട്ടവരായതിനാൽ അവർക്കു ഹിന്ദുത്വത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നു പരാമർശിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സി.പി. ജോഷി ക്ഷമാപണം നടത്തി. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി പരാമർശത്തിൽ അതൃപ്തി അറിയിക്കുകയും ക്ഷമാപണം നടത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ രാഹുൽഗാന്ധി തന്നെ ക്ഷമാപണം നടത്തണമെന്നും ബിജെപി പ്രതികരിച്ചു.

ക്ഷമാപണം ഫെയ്സ് ബുക്കിലും ട്വിറ്ററിലും കൊടുത്ത ജോഷി പ്രസംഗം മുഴുവനായി അതിൽ പോസ്റ്റ് ചെയ്തു.