Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർതാർപുർ ഇടനാഴി: നാൾവഴി

Gurdwara Kartarpur Sahib Corridor

ലഹോർ ∙ കർതാർപുർ ഇടനാഴി നിർമാണം തുടങ്ങുന്നതിലേക്കു നയിച്ച സംഭവങ്ങളുടെ നാൾവഴി:

1522 – ആദ്യ സിഖ് ഗുരു നാനാക് ദേവ് കർതാർപുരിൽ ആദ്യ ഗുരുദ്വാര സ്ഥാപിക്കുന്നു. ഇവിടെ വച്ചാണ് അദ്ദേഹം മരിച്ചതെന്നു വിശ്വസിക്കപ്പെടുന്നു.

1999 ഫെബ്രുവരി – പാക്കിസ്ഥാനുമായുള്ള സമാധാന ശ്രമങ്ങളുടെ ഭാഗമായി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ലഹോറിലേക്കു ബസ് യാത്ര നടത്തിയപ്പോൾ കർതാർപുർ ഇടനാഴി എന്ന ആശയം മുന്നോട്ടുവയ്ക്കുന്നു.

2000 – ഇന്ത്യയിൽനിന്നുള്ള സിഖ് തീർഥാടകർക്ക് വീസയും പാസ്പോർട്ടുമില്ലാതെ ഗുരുദ്വാര സന്ദർശിക്കാൻ പാക്കിസ്ഥാൻ അനുമതി നൽകുന്നു. ഇതിനായി ഗുരുദ്വാരയുടെ ഇന്ത്യൻ അതിർത്തിയിൽനിന്ന് ഒരു പാലം നിർമിക്കാൻ പദ്ധതിയിടുന്നു.

2018 ഓഗസ്റ്റ് – പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പഞ്ചാബ് മന്ത്രിയായ നവ്ജ്യോത് സിങ് സിദ്ദു പങ്കെടുക്കുന്നു.

2018 ഓഗസ്റ്റ് – ഗുരു നാനാക്കിന്റെ 550ാം ജന്മവാർഷികത്തിൽ പാക്കിസ്ഥാൻ കർതാർപുരിൽ ദേര ബാബ നാനാക് ഇടനാഴി തുറക്കുമെന്ന് പാക്ക് സേനാമേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ തന്നെ അറിയിച്ചതായി ഇസ്‍ലാമാബാദിൽനിന്നു മടങ്ങിയെത്തിയ സിദ്ദു.

നവംബർ 22 – ദേരാ ബാബ നാനാക്കിൽനിന്നു പാക്ക് അതിർത്തി വരെയുള്ള ഇടനാഴിക്ക് ഇന്ത്യൻ സർക്കാരിന്റെ അനുമതി

നവംബർ 26 – പഞ്ചാബിലെ ഗുർദാസ്പുരിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇടനാഴിക്ക് (രാജ്യാന്തര അതിർത്തി വരെയുള്ള ഭാഗം) തറക്കല്ലിടുന്നു.

നവംബർ 28 – ഇടനാഴിക്ക് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തറക്കല്ലിടുന്നു.