ചണ്ഡിഗഡ് ∙ ഈ മാസം 13ന് പഞ്ചാബ് നിയമസഭ അന്തരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു 11 മിനിറ്റിനുശേഷം പിരിഞ്ഞതിൽ പ്രതിഷേധിച്ച് ആ ദിവസത്തെ തന്റെ ഡിഎ, യാത്രാബത്ത, മറ്റ് ആനുകൂല്യങ്ങൾ എന്നിവ വേണ്ടെന്നു വയ്ക്കുന്നതായി ആംആദ്മി പാർട്ടി എംഎൽഎ അമൻ അറോറ പറഞ്ഞു. ഒരു ദിവസം നിയമസഭ ചേരാൻ 70 ലക്ഷം രൂപയാണു പൊതു ഖജനാവിൽ നിന്നു മുടക്കുന്നത്.
ആദരാഞ്ജലി അർപ്പിച്ചിട്ട് ഒരു ഇടവേളയ്ക്കുശേഷം നിയമസഭ വീണ്ടും ചേരേണ്ടതായിരുന്നു. അതിനു പകരം ഖജനാവിലെ പണം ഈ നിലയിൽ ഓടയിൽ കളഞ്ഞശേഷം കിട്ടുന്ന ആനുകൂല്യങ്ങൾ സ്വീകരിക്കാൻ തന്റെ മനഃസാക്ഷി സമ്മതിക്കുന്നില്ലെന്ന് നിയമസഭാ സ്പീക്കർക്കയച്ച കത്തിൽ അറോറ വ്യക്തമാക്കി.