Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുചിമുറിയിൽ സാനിറ്ററി പാഡ്: പഞ്ചാബിലെ സ്കൂളിൽ പെൺകുട്ടികളുടെ വസ്ത്രമഴിച്ചു പരിശോധന

girl-child-in-school-uniform പ്രതീകാത്മക ചിത്രം

ചണ്ഡിഗഢ്∙ സ്കൂളിലെ ശുചിമുറിയിൽ സാനിറ്ററി പാഡ് കണ്ടെത്തിയതിനെത്തുടർന്നു പെൺകുട്ടികളുടെ വസ്ത്രമഴിച്ചു പരിശോധന നടത്തിയ അധ്യാപകരെ സ്ഥലം മാറ്റാൻ നിർദേശം. പഞ്ചാബിലെ ഫാസിൽക്ക ജില്ലയിലെ കുണ്ടൽ ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ മൂന്നു ദിവസം മുൻപാണു സംഭവം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കൃഷൻ കുമാറിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ആവശ്യപ്പെട്ടു. തിങ്കളാഴ്ചയ്ക്കണം റിപ്പോർട്ട് നൽകി നടപടിയെടുക്കണമെന്നാണു നിർദേശം.

നടപടിയിൽ ചില പെൺകുട്ടികൾ കരയുന്നതും അധ്യാപകരോടു പരാതി പറയുന്നതും സംബന്ധിച്ച വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സാനിറ്ററി പാഡുകൾ കൃത്യമായി കളയുന്നത് എങ്ങനെയെന്നു ബോധവൽക്കരിക്കാതെ കുട്ടികളെ പരിശോധിക്കാൻ അധ്യാപകർ തുനിയുകയായിരുന്നു. അന്വേഷണ റിപ്പോർട്ടിനുശേഷം നിയമമനുസരിച്ചുള്ള മറ്റു ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും പഞ്ചാബ് സർക്കാരിന്റെ വക്താവ് അറിയിച്ചു.