ജയ്പുർ∙ നാലുവർഷത്തിനു ശേഷം സച്ചിൻ പൈലറ്റ് ഇന്നലെ വീണ്ടും തലപ്പാവണിഞ്ഞു. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെയും 2014 ലോക്സഭാ തിരഞ്ഞെടുപ്പിലെയും പരാജയത്തെത്തുടർന്നാണ്, പാർട്ടി അധികാരത്തിൽ വന്നാലേ ഇനി തലപ്പാവ് അണിയൂ എന്ന ശപഥം 4 വർഷം മുൻപ് സച്ചിൻ എടുത്തത്. സത്യപ്രതിജ്ഞാച്ചടങ്ങിൽ ചുവന്ന തലപ്പാവണിഞ്ഞാണ് അദ്ദേഹമെത്തിയത്.
രാജസ്ഥാൻ പിസിസി അധ്യക്ഷനായ സച്ചിനാണ് പരാജയങ്ങളിൽനിന്ന് പാർട്ടിയെ കൈപിടിച്ചുയർത്തി വിജയപാതയിലെത്തിച്ചത്.