Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട് അധ്യാപക സമരം: 200 പേർ തളർന്നുവീണു

ചെന്നൈ∙ ഒരേ ജോലിക്കു തുല്യ വേതനമെന്ന ആവശ്യമുയർത്തി തമിഴ്നാട് സെക്കൻഡറി ഗ്രേഡ് അധ്യാപകർ നടത്തുന്ന നിരാഹാര സമരം ആറാം ദിനത്തിലേക്കു കടന്നപ്പോൾ 200 പേർ തളർന്നു വീണു. സ്ത്രീകൾ ഉൾപ്പെടെ 100 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർക്കു പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. 

അതിനിടെ, ഡോക്ടർമാരുടെ നിർദേശം വകവയ്ക്കാതെ പലരും വീണ്ടും സമരം ആരംഭിച്ചു.  2009 നു മു‍ൻപ് നിയമനം ലഭിച്ചവർക്ക് 8370 രൂപയും അതിനു ശേഷമുള്ളവർക്ക്  5200 രൂപയുമാണ് അടിസ്ഥാന ശമ്പളം. ഒരേ ജോലിയെടുക്കുന്നവർക്കു രണ്ടു രീതിയിൽ ശമ്പളം നൽകുന്നത് അംഗീകരിക്കാനാവില്ലെന്നു സമരക്കാർ പറയുന്നു.

related stories