Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനം: മിണ്ടാതെ മേവാനി

Jignesh Mevani

ചെന്നൈ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്കു പിന്താങ്ങുമോയെന്ന ചോദ്യത്തോടു ഗുജറാത്ത് സ്വതന്ത്ര എംഎൽഎയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി പ്രതികരിച്ചതിങ്ങനെ: ‘നമുക്ക് രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കണം, കർഷക ആത്മഹത്യ തടയണം.’ ചോദ്യം ആവർത്തിച്ചപ്പോൾ ജനങ്ങളുടെ പിന്തുണയുള്ളവർക്കാണു തന്റെ പിന്തുണയെന്നും അംബേദ്‌കറും ഫുലെയുമാണു തന്റെ നേതാക്കളെന്നുമായിരുന്നു മറുപടി.

കോൺഗ്രസ് പിന്തുണയോടെയാണു മേവാനി ഗുജറാത്തിൽ ജയിച്ചത്.