Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പ്രകോപനപരമായ’ പ്രസംഗങ്ങൾ നടത്തുന്ന പശ്ചാത്തലമാണ് മേവാനിയുടേത്: രാജസ്ഥാൻ മന്ത്രി

Jignesh Mevani ജിഗ്നേഷ് മേവാനി

ജയ്പുർ∙ ഗുജറാത്തിൽനിന്നുള്ള എംഎൽഎയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിനെ രാജസ്ഥാനിലെ പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിൽനിന്നു വിലക്കിയതിനു വിശദീകരണവുമായി സംസ്ഥാന മന്ത്രി. ‘പ്രകോപനപരമായ’ പ്രസംഗങ്ങൾ നടത്തുന്ന പശ്ചാത്തലമാണ് മേവാനിയുടേതെന്നാണ് മന്ത്രി രാജേന്ദ്ര റത്തോഡിന്റെ വിശദീകരണം. ഇതാണ് രാജസ്ഥാനിലെ നഗൗർ ജില്ലയിലെ മെർട്ട നഗരത്തിലെ പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിൽനിന്ന് മേവാനിയെ വിലക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച വിമാനത്താവളത്തിൽ വന്നിറങ്ങിയ മേവാനിയെ പൊലീസ് തടയുകയായിരുന്നു.

ഗുജറാത്തിലും മഹാരാഷ്ട്രയിലും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി സമൂഹത്തിന്റെ ഐക്യത്തിനു തടസ്സം നിൽക്കാനാണ് മേവാനിയുടെ ശ്രമം. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ തടഞ്ഞത്, മന്ത്രി വ്യക്തമാക്കി. കോൺഗ്രസ് ആണ് പൊതുയോഗം വിളിച്ചതെന്നും സമാധാനം ഇഷ്ടപ്പെടുന്ന സംസ്ഥാനത്തിന്റെ സാമൂഹിക പൊരുത്തം തകർക്കാൻ പ്രതിപക്ഷ കക്ഷികളെ അനുവദിക്കില്ലെന്നും ഗ്രാമീണ വികസന, പഞ്ചായത്ത് രാജ് മന്ത്രികൂടിയായ റത്തോഡ് കൂട്ടിച്ചേർത്തു.