ന്യൂഡൽഹി∙ സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയെ രക്ഷിക്കുകയെന്ന കേരള സർക്കാരിന്റെ ദൗത്യം വിജയിച്ചുവെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നു ബോധപൂർവമായ വീഴ്ച വരുത്തി ഗോവിന്ദച്ചാമിയെ രക്ഷപ്പെടുത്തി. ഗോവിന്ദച്ചാമിയെ സംരക്ഷിക്കുന്നവരും സിപിഎം സംസ്ഥാന നേതൃത്വവുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് വിചാരണവേളയിൽ കാര്യങ്ങൾ നടന്നത്. സിപിഎമ്മിന്റെ ഈ ക്രൂരതയ്ക്ക് സ്ത്രീസമൂഹം മാപ്പു നൽകില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Advertisement