Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലവർഷ സൂചന ശക്തം

monsoon

തിരുവനന്തപുരം∙ സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ മൂന്നുദിവസം കൂടി കഴിയുമ്പോൾ കാലവർഷം ആൻഡമാൻ നിക്കോബാറിലെത്തുമെന്നു പ്രതീക്ഷ. അടുത്ത ഒരാഴ്ച ഇടിയോടു കൂടിയ മഴ സംസ്ഥാനത്തു ലഭിക്കും. 13നു രാവിലെ വരെ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം.

ആൻഡമാനിൽ കാലവർഷം എത്തിയാൽ സ്ഥിതി അനുകൂലമാണെങ്കിൽ 10–12 ദിവസം കൊണ്ട് കേരളത്തിൽ എത്തണം. അടുത്ത 24 മണിക്കൂറിനുള്ളിൽ 45– 55 കിലോമീറ്റർ വരെ വേഗത്തിൽ പടിഞ്ഞാറൻ കാറ്റ് വീശുമെന്നതിനാൽ മീൻപിടിത്തക്കാർ സൂക്ഷിക്കണമെന്നു മുന്നറിയിപ്പുണ്ട്. കാലവർഷത്തിന് അനുകൂല സാഹചര്യം ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ടു വരികയാണ്.

സംസ്ഥാനത്തിന്റെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ വ്യാപകമായി മഴ ലഭിക്കുന്നുണ്ടെങ്കിലും ചില ജില്ലകളിൽ വേനൽമഴ പ്രതീക്ഷിച്ച പോലെ പെയ്തിട്ടില്ല. കാസർകോട്ട് 71% കുറവാണ്. മലപ്പുറം 51%, തൃശൂർ 47%, ആലപ്പുഴ 35% എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ വേനൽമഴയിലുള്ള കുറവ്.