തിരുവനന്തപുരം∙ എഴുപത് ശതമാനത്തിൽ താഴെ വിജയമുള്ള 100 ഹയർ സെക്കൻഡറി സ്‌കൂളുകളിലെ കുട്ടികൾക്കായി പ്രത്യേക പഠനപദ്ധതി ആവിഷ്‌കരിക്കാൻ ഹയർ സെക്കൻഡറി ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) യോഗം തീരുമാനിച്ചു.
സംസ്ഥാനത്തുള്ള 2064 സ്‌കൂളുകളിൽ 100 ഇടങ്ങളിലാണു വിജയശതമാനം 70ൽ താഴെയുള്ളത്. ഈ സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ പങ്കെടുപ്പിച്ചാണു യോഗം ചേർന്നത്. പഠനത്തിൽ പിന്നിലുള്ള കുട്ടികൾക്കു ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക ക്ലാസുകൾ നൽകും.
ഈ കുട്ടികൾക്കു ബുദ്ധിമുട്ടുള്ള വിഷയങ്ങൾ കൂടുതൽ ലളിതമാക്കി പഠിപ്പിക്കുന്നതിനു പഠനസാമഗ്രികളും നൽകും. പാഠഭാഗങ്ങൾ കൂടുതൽ വിശദീകരിച്ചു ലളിതമാക്കി നൽകുന്ന പഠനസാമഗ്രികൾ തയാറാക്കാൻ എസ്‌സിഇആർടിയോട് ആവശ്യപ്പെടും.