കണ്ണൂർ∙ ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടു കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി നിഷാമിന്റെ മാനസികനില ജില്ലാ ആശുപത്രിയിൽ പരിശോധിച്ചു. നിഷാമിന്റെ മാനസികനില പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണു പരിശോധന നടത്തിയത്.
നിഷാമിന്റെ അടുത്ത ബന്ധു നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്. മാനസികാരോഗ്യ വിദഗ്ധൻ ഗൗരവ് പി.ശങ്കർ ആണു പരിശോധിച്ചത്. ഡപ്യൂട്ടി സൂപ്രണ്ട് വി.രാജേഷും നിഷാമിനെ പരിശോധിച്ചു. ഓഗസ്റ്റ് ഒന്നിനു മുൻപു റിപ്പോർട്ട് നൽകാനാണു ഹൈക്കോടതിയുടെ നിർദേശം.