Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിഷാം കേസ്: ചെയ്യാത്ത കുറ്റത്തിന് മൂന്നു വർഷം പീഡനം അനുഭവിച്ചെന്ന് ജേക്കബ് ജോബ്

പത്തനംതിട്ട ∙ തൃ​ശൂരിലെ ചന്ദ്രബോസ്​ വധക്കേസിന്റെ പേരിൽ ചെയ്യാത്ത കുറ്റത്തിനു​ താനും കുടുംബവും മൂന്നു​ വർഷം പീഡനം അനുഭവിച്ചെന്ന് പത്തനംതിട്ട ജില്ലാ പൊലീസ്​ മേധാവി ജേക്കബ് ജോബ്. കേരള പൊലീസ്​ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാധ്യമങ്ങളും പൊലീസും വിഷയത്തിൽ നടന്ന സെമിനാർ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തന്നെ വഞ്ചിച്ച ഒരു മേലുദ്യോഗസ്​ഥൻ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതായി അറിവുണ്ട്. അദ്ദേഹം അന്ന്​ ഏതു​ സ്​ഥലത്താണ്​ ഉണ്ടായിരുന്നതെന്നോ ലീവിലാണോ ഡ്യൂട്ടിയിലാണോ എന്നുപോലും ആരും അന്വേഷിച്ചില്ല. മൊബൈൽ ടവർ ലൊക്കേഷനിലൂടെ ഇതെല്ലാം കണ്ടെത്താമായിരുന്നു. ഇങ്ങനെ പല കാര്യങ്ങളും തനിക്കു വെളിപ്പെടുത്താനുണ്ടെന്നും ജേക്കബ് ജോബ് പറഞ്ഞു.

കേസിലെ പ്രതി നിഷാമുമായി ബന്ധപ്പെടുത്തി തന്നെ അപകീർത്തിപ്പെടുത്തുകയായിരുന്നു. ആദ്യമായി ആ വ്യക്​തിയെ ജയിലിൽ അടച്ചതും കാപ്പ ചുമത്തിയതും ഞാനാണ്. നിഷാമുമായി തനിക്ക്​ അവിഹിതബന്ധമുണ്ടെന്നു​ പറഞ്ഞുപരത്തി. ജീവിതത്തിൽ ആദ്യമായി ഡിപ്പാർട്​മെന്റ് എന്നെ കൈവിട്ടു. കുടുംബം ആത്മഹത്യയുടെ വക്കിൽ നിന്നു​ കഷ്​ടിച്ചാണു രക്ഷപ്പെട്ടത്​. പ്രതി നിഷാമിനൊപ്പം നിന്ന പൊലീസ്​ ഉദ്യോഗസ്​ഥ​രെപ്പറ്റി ആരും മിണ്ടിയില്ല. എന്നോടു​ മാത്രം അനീതി കാട്ടി. എ​െൻറ നിരപരാധിത്വം പിന്നീട്​ അംഗീകരിക്കേണ്ടിവന്നു.

എന്നാൽ, ആ സമയത്തും നേരോടെനിന്ന മാധ്യമങ്ങളുണ്ട്. പൊലീസിലും വിഷവിത്തുകൾ ഏറെയുണ്ട്​. ഇതു​ കണ്ടെത്താൻ പൊലീസിനു​ കഴിയും. പൊലീസ്​ ഉദ്യോഗസ്​ഥൻ സ്വയം അധഃപതിക്കാൻ ആഗ്രഹിക്കില്ല. പൊലീസിനു​ നിയമവും നിയന്ത്രണങ്ങളുമുണ്ട്​. ജനകീയ പ്രവർത്തനങ്ങളിലൂടെ സമൂഹത്തി​ന്റെ അംഗീകാരം നേടാൻ പൊലീസിനു​ കഴിഞ്ഞിട്ടുണ്ടെന്നും ജേക്കബ്​ ജോബ്​ പറഞ്ഞു. ജില്ലാ പ്രസിഡന്റ്​ ടി.എൻ.അനീഷ്​ അധ്യക്ഷത വഹിച്ചു.