Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിഷാം കേസിൽ വീഴ്ച: വനിതാ എസ്ഐക്കെതിരായ നടപടി ശരിവച്ചു

Mohammed Nisham

ബെംഗളൂരു ∙ ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട വ്യവസായി മുഹമ്മദ് നിഷാമിനെതിരെ ബെംഗളൂരു സ്വദേശി നൽകിയ മറ്റൊരു പരാതിയിൽ പ്രധാന വകുപ്പുകൾ ചുമത്തിയില്ലെന്ന ആരോപണം നേരിടുന്ന വനിതാ എസ്ഐയുടെ ശമ്പളവർധന തടഞ്ഞ നടപടി സർക്കാർ ശരിവച്ചു. കബൺ പാർക്ക് പൊലീസ് എസ്ഐ കാത്യായനി അൽവഹദിനെതിരായ പൊലീസ് അച്ചടക്കസമിതിയുടെ നടപടിയാണ് സർക്കാർ അംഗീകരിച്ചത്.

2014 ഡിസംബർ 22ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. റോഡിലെ വാക്കേറ്റത്തെ തുടർന്നു വിട്ടൽ മല്യ റോഡ് നിവാസിയായ സോഫ്ട്‍വെയർ എൻജിനീയർ എൻ. സുമൻ റോഡ്ഡാമിനെതിരെ നിഷാം വധഭീഷണി മുഴക്കിയെന്നാണു പരാതി. പൊലീസിൽ പരാതിപ്പെട്ടെങ്കിലും കേസെടുക്കാൻ തയാറായില്ല. പിന്നീടു ചന്ദ്രബോസ് വധവുമായി ബന്ധപ്പെട്ടു നിഷാമിനെതിരെ വന്ന വാർത്തകൾ കണ്ട് ആളെ തിരിച്ചറിഞ്ഞ സുമൻ വീണ്ടും പരാതി നൽകുകയായിരുന്നു. തുടർന്നു ബെംഗളൂരു പൊലീസ് നിഷാമിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു.

കൊലപാതകശ്രമം, അശ്രദ്ധമായി വാഹനമോടിക്കൽ, മനഃപൂർവമായി പരുക്കേൽപിക്കൽ തുടങ്ങിയ വകുപ്പുകൾ കാത്യായനി മനഃപൂർവം ഒഴിവാക്കിയെന്നാണ് ആരോപണം. ഇതിന്റെ പേരിൽ 2015ൽ ഇവരുടെടെ ശമ്പളവർധന വകുപ്പുതല അച്ചടക്കസമിതി ഒരു വർഷത്തേക്കു തടഞ്ഞിരുന്നു. 

related stories