കൊച്ചി ∙ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം ജയിലിൽ നിന്നു സ്വന്തം സ്ഥാപനത്തിലെ മാനേജരെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതിയും കേസും റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു മുഹമ്മദ് നിഷാം സമർപ്പിച്ച ഹർജി കോടതി തള്ളി. കണ്ണൂർ സെൻട്രൽ ജയിലിലെ കോയിൻ ബൂത്ത് ഫോണിൽ നിന്നു വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് സ്ഥാപനത്തിലെ മാനേജരായ ചന്ദ്രശേഖരൻ നൽകിയ പരാതിയാണു കേസിന് ആധാരം. ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട നിഷാം ജയിലിലാണ്.
Advertisement