ന്യൂഡൽഹി∙ ആറന്മുള എംഎൽഎ വീണാ ജോർജിന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു.
ഹൈക്കോടതിയിൽനിന്നുള്ള രേഖകൾ ഹാജരാക്കാൻ ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വർ, എസ്.അബ്‌ദുൽ നസീർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. എതിർസ്‌ഥാനാർഥി കെ.ശിവദാസൻ നായരുടെ തിരഞ്ഞെടുപ്പ് ഏജന്റ് വി.ആർ.സോജിയുടേതാണു ഹർജി.