Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹമാധ്യമങ്ങളിൽ വീണ ജോർജിനെതിരെ പടയൊരുക്കം: പ്രതിരോധിക്കാനാവാതെ പാർട്ടിയും അണികളും

veena-george-1 വീണ ജോർജ് (ഫയല്‍ ചിത്രം)

കോട്ടയം∙ സമൂഹമാധ്യമത്തിൽ വീണ ജോർജ് എംഎൽഎയ്ക്കെതിരെ പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ വിവരിച്ച പോസ്റ്റിൽ തന്നെ വ്യക്തിപരമായ അധിക്ഷേപിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി എംഎൽഎ നൽകിയ പരാതിയിലാണ് ഇലന്തൂർ സ്വദേശി സൂരജിനെ(38) കഴിഞ്ഞ ‌ദിവസം അറസ്റ്റ് ചെയ്തത്.

എന്നാൽ അറസ്റ്റിനു പിന്നാലെ നടപ‌ടിക്കെതിരെ കടുത്ത പ്രതിക്ഷേധമാണു സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. വികസനകാര്യം ചൂണ്ടിക്കാണിച്ചതിന് ഒരു ചെറുപ്പക്കാരനെ അറസ്റ്റു ചെയ്യിച്ചത് എംഎൽഎയു‌‌‌ടെ അസഹിഷ്ണതയാണു തുറന്നുക്കാട്ടുന്നതെന്ന രീതിയിലുള്ള വിമർശനങ്ങളാണു വരുന്നത്. പൊലീസിൽനിന്ന് ആർക്കും കിട്ടാത്ത നീതിയാണ് എംഎൽഎയ്ക്ക‌ു ലഭിച്ചതെന്നും ചിലർ ആരോപിക്കുന്നു. വലിയ വിമർശനങ്ങളുണ്ടായിട്ടും വീണയെ പിന്തുണച്ചു സൈബർ സഖാക്കളോ നേതാക്കന്മാരോ രംഗത്തെത്തിയില്ല എന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

പോസ്റ്റിൽ സ്ത്രീവിരുദ്ധത എവിടെയെന്നാണു വീണയെ വിമർശിക്കുന്നവർ ചോദിക്കുന്നത്. നിരപരാധിയായ മറ്റൊരു ചെറുപ്പക്കാരനെയും വീണ ഇത്തരത്തിൽ പ്രതിസ്ഥാനത്തു നിർത്തിയെന്നും ചിലർ ആരാപിക്കുന്നുണ്ട്. എന്നാൽ വികസനകാര്യം ചൂണ്ടിക്കാണിച്ചതിന്റെ പേരിലല്ല സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും മതസ്പർധ വളർത്തുന്ന രീതിയിലും പോസ്റ്റിട്ടതിനാണു യുവാവിനെതിരെ കേസ് കൊടുത്തതെന്നു വിശദീകരിച്ചുകൊണ്ടു വീണാ ജോർജ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

എന്നാൽ ഇതും വലിയ വിമർശനമാണ് വരുത്തിവയ്ക്കുന്നത്. നഗരസഭയുടെ അധികാര പരിധിയിലാണ് ബസ് സ്റ്റാൻഡെന്നും എംഎൽഎയ്ക്ക് ഇതിലൊന്നും ചെയ്യാനിലെന്നുമാണു ചിലരുടെ വാദമെങ്കിലും വെള്ളം കയറി കുളമായ ബസ് സ്റ്റാൻഡിന്റെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിക്കാൻ തുടങ്ങിയതോടെ പ്രതിരോധിക്കാൻ ഒരു മാർഗവുമില്ലാത്ത സ്ഥിതിയിലായി എംഎൽഎയും പാർട്ടിയും.