Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഐ തെറ്റു ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ തയാറുള്ള പാർട്ടി: കാനം രാജേന്ദ്രൻ

Kanam Rajendran

മലപ്പുറം ∙ തെറ്റു ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ തയാറുള്ള പാർട്ടിയാണ് സിപിഐ എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടിയുടെ വളർച്ചയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവർക്കും നിലപാടുകളെ പരിഹസിക്കുന്നവർക്കുമുള്ള മറുപടിയാണ് മലപ്പുറം സമ്മേളനത്തിലെ ജനപങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ ആധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സമ്മേളനത്തിൽ എല്ലാ രേഖകളും അംഗീകരിച്ചതും ഭാരവാഹികളെ തിരഞ്ഞെടുത്തതും ഐകകണ്ഠ്യേനയാണ്. സെക്കൻഡുകൾ കൊണ്ടാണ് തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തീരുമാനിച്ചത്. പാർട്ടി പിളരാൻ പോകുന്നു എന്ന മട്ടിൽ ചിലർ പ്രചാരണം നടത്തി. അതിൽ മിത്രങ്ങളും ശത്രുക്കളുമുണ്ട്. പാർട്ടിയെയും ഭരണത്തെയും സംയോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനം നടപ്പാക്കും. എല്ലാവരുടെയും സ്വപ്നങ്ങൾ എല്ലായ്പ്പോഴും ഫലിക്കില്ലെന്ന് ഓർക്കണമെന്നും കാനം പറഞ്ഞു.