സ്വാശ്രയ കോളജുകളിലും ദേശീയ കൗൺസലിങ് വേണമെന്ന് ഹർജി

ന്യൂഡൽഹി∙ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ വിദ്യാർഥി പ്രവേശനത്തിനു ദേശീയ കൗൺസലിങ് വേണമെന്ന കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജിന്റെ ഹർജിയിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും സംസ്ഥാന സർക്കാരിനും സുപ്രീം കോടതിയുടെ നോട്ടിസ്.

ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, നവീൻ സിൻഹ എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചിന്റേതാണു നടപടി. ഹർജി ഈ മാസം 28നു വീണ്ടും പരിഗണിക്കും.