തിരുവനന്തപുരം∙ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കായി സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച മാപ്പാക്കൽ പദ്ധതിയിൽ പിരിഞ്ഞുകിട്ടിയത് പ്രതീക്ഷിച്ചതിന്റെ 17.5% മാത്രം. ഏപ്രിൽ 30ന് അവസാനിച്ച പദ്ധതിയിൽ 1007 വാഹനഉടമകൾക്കു നോട്ടിസ് നൽകിയിരുന്നു. എന്നാൽ ലഭിച്ചതാകട്ടെ 17.5 കോടി രൂപ മാത്രം. 100 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നതെന്നു നിയമസഭയിൽ നൽകിയ മറുപടിയിൽ മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. എന്നാൽ 200 കോടി പ്രതീക്ഷിക്കുന്നുവെന്നാണു മന്ത്രി തോമസ് ഐസക് ബജറ്റ് സമ്മേളനത്തിൽ പറഞ്ഞത്. മേയ് വരെയുള്ള കണക്കുപ്രകാരം 34.5 കോടി രൂപ പിരിഞ്ഞുകിട്ടിയിട്ടുണ്ടെന്നു മന്ത്രി ശശീന്ദ്രൻ അറിയിച്ചു.
Advertisement